കൊടുങ്ങല്ലൂർ: ജാതി മതിലിനെതിരെ വടയമ്പാടി സമരസമിതി നടത്താനിരുന്ന 'ദലിത് ആത്മാഭിമാന കൺവെൻഷൻ നിരോധിക്കുകയും, പ്രതിഷേധിച്ചവരെ തല്ലിച്ചതക്കുകയും ചെയ്ത പൊലീസ്- ആർ.എസ്.എസ് സമീപനത്തിനെതിരെ കൊടുങ്ങല്ലൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മനുഷ്യാവകാശ കൂട്ടായ്മയും സംവരണീയ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി എ.കെ. അലിക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സംവരണീയ കൂട്ടായ്മ ചെയർമാൻ പി.വി. സജീവ്കുമാർ അധ്യക്ഷത വഹിച്ചു. പി.ആർ. സിയാദ് മുഖ്യപ്രഭാഷണം നടത്തി. എൻ.ബി. അജിതൻ, പി.എ. കുട്ടപ്പൻ, പി.ജെ. മാർട്ടിൻ, അനസ് നദ്വി, സി.വി. മോഹൻകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.