ചരിത്രാന്വേഷണ യാത്രയുമായി വിദ്യാര്‍ഥികള്‍

വെള്ളാങ്ങല്ലൂര്‍: പ്രതിഭാസംഗമം പദ്ധതിയില്‍ പരിശീലനം നേടുന്ന വിദ്യാര്‍ഥികള്‍ പഠനപ്രവര്‍ത്തനത്തി​െൻറ ഭാഗമായി സമീപത്തെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തും ബി.ആര്‍.സിയും സംയുക്തമായാണ് പ്രതിഭാസംഗമം നടത്തുന്നത്. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ പല മേഖലകളിലെ പ്രതിഭകളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. കോണത്തുകുന്ന് യു.പി.സ്കൂളി​െൻറ നേതൃത്വത്തില്‍ നടത്തിയ ക്ലാസി​െൻറ ഭാഗമായാണ് ചരിത്രാന്വേഷണ യാത്ര നടത്തിയത്. കരിങ്ങോള്‍ചിറ അഞ്ചല്‍ പെട്ടി, പഴയ പൊലീസ് സ്റ്റേഷന്‍, വിളക്കുകാല്‍, കൊതിക്കല്ലുകള്‍, മാള ജൂത സിനഗോഗ്, വൈന്തല ഓക്സ്ബോ തടാകം എന്നീ പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്. 44 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും യാത്രയില്‍ പങ്കെടുത്തു. വൈദ്യുതി മുടങ്ങും കരൂപ്പടന്ന: 11 കെ.വി. ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കെ.എസ്.ഇ.ബി വെള്ളാങ്ങല്ലൂർ സെക്ഷനിലെ ചിരട്ടക്കുന്ന്, ബോധിഗ്രാമം, അമരിപ്പാടം, ബ്രാലം, വള്ളിവട്ടം, നെടുവങ്ങാട്, പൈങ്ങോട്, കെ.സി.മൂല പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.