മാള പഞ്ചായത്തിന് പൈതൃക സംരക്ഷണ സമിതിയുടെ അനുമോദനം

മാള: മാളയിലെ യഹൂദ സിനഗോഗ്, സെമിത്തേരി എന്നിവ സർക്കാർ പുരാവസ്തു സംരക്ഷണ നിയമപ്രകാരം സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കാൻ ശ്രമങ്ങൾ നടത്തിയവരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. ആനന്ദ് ഉദ്ഘാടനം ചെയ്തു. സംരക്ഷിത സ്മാരക പട്ടികയിൽ ഇവയെ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട മാള പഞ്ചായത്ത് ഭരണസമിതിയെ യോഗം അനുമോദിച്ചു. കെ. വേണു, ആനന്ദ് എന്നിവർ ഉപഹാരങ്ങൾ നൽകി. പ്രസിഡൻറ് പി.കെ. സുകുമാരൻ ഏറ്റുവാങ്ങി. കെ. വേണു അധ്യക്ഷത വഹിച്ചു. പി.കെ. കിട്ടൻ, ഫാ. ജോൺ കവലക്കാട്ട്, യഹൂദവംശജരായ ഡാൻ ഏലിയാസ്, എബി എബ്രഹാം, പി.കെ. ഡേവീസ്, കുഴൂർ വിത്സൻ, പ്രഫ. ജോർജ് മേനാച്ചേരി, ഇ.എം. സതീശൻ, ടി.കെ. വാസു, ഡോ. ഉസ്മാൻ, പി.എൻ. ഗോപീകൃഷ്ണൻ, പി.കെ. ഭരതൻ, പ്രഫ. കുസുമം ജോസഫ്, ടി.കെ. ശക്തിധരൻ, പ്രഫ. സി. കർമ്മചന്ദ്രൻ, ബൈജു മണന്തറ എന്നിവർ സംസാരിച്ചു. വടമ കരിന്തലകൂട്ടം രമേശും സംഘവും നാടൻപാട്ടുകൾ ആലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.