ചെമ്മാപ്പിള്ളിയിൽ ജനകീയ കൂട്ടായ്മ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു

അന്തിക്കാട്: പെരിങ്ങോട്ടുകര ചെമ്മാപ്പിള്ളിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. ചെമ്മാപ്പിള്ളി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്യഘട്ടം ഏഴുലക്ഷം രൂപ ചെലവിട്ടാണ് പ്രദേശത്ത് ഏഴിടത്തായി 13 കാമറകൾ സ്ഥാപിച്ചത്. അഡ്വ.എ.യു. രഘുരാമപ്പണിക്കർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ജോസ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് സ്റ്റേഷൻ എസ്എച്ച്ഒ പി.കെ. മനോജ്കുമാർ, വാർഡ് അംഗങ്ങളായ കെ.എസ്. ഷിബു, ഷിമ അഖിൽ, ഒ.എസ്. അഷ്റഫ്, ഓമന ശിവശങ്കരൻ എന്നിവരും സജിത്ത് പാണ്ടാരിക്കൽ, ജയചന്ദ്രൻ വൈലപ്പിള്ളി, പി.കെ. ശ്രീജി, കൺവീനർ കെ.ആർ. മോഹനൻ, നാസർ പൊക്കാലത്ത്, ഇ.പി. ഹരീഷ് എന്നിവരും സംസാരിച്ചു. കഴിഞ്ഞ മാർച്ചിൽ പെരിങ്ങോട്ടുകരയിൽ അടുത്തടുത്തായി നടന്ന മോഷണങ്ങളെ തുടർന്നാണ് ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നാട്ടിലെ കുടുംബത്തിന് സുരക്ഷയൊരുക്കാൻ വിദേശത്ത് ഉണ്ടാക്കിയ കൂട്ടായ്മയാണ് ചെമ്മാപ്പിള്ളിയിലും മറ്റ് ആറ് കേന്ദ്രങ്ങളിലും കാമറ സ്ഥാപിക്കുന്നതിനുള്ള തുകയുടെ ഭൂരിഭാഗവും സമാഹരിച്ചത്. ചെമ്മാപ്പിള്ളി സ​െൻറർ, ചെമ്മാപ്പിള്ളി കടവ്, ശിവജി നഗർ, കുട്ടമുക്ക്, കുട്ടൻകുളം, പഴയ പോസ്റ്റോഫിസ്, കായംപുള്ളി ആൽ എന്നീ പ്രദേശങ്ങളിൽ സ്ഥാപിച്ച കാമറകളുടെ പ്രവർത്തനം ഫീനിക്സ് ലൈബ്രറിയിൽ കേന്ദ്രീകരിച്ച് ഫൈബർ കേബിളുകൾ വഴി അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.