നവപുഷ്പം റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേധം

പഴുവിൽ: ചാഴൂർ പഞ്ചായത്തിലെ 12-ാം വാർഡിൽ തകർന്ന് കിടക്കുന്ന നവപുഷ്പം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഏറെ വർഷമായി റോഡ് തകർന്ന് കരിങ്കല്ല് ചിതറി കിടക്കുകയാണ്. വാഹനയാത്ര ദുഷ്ക്കരമാണ്. മെറ്റൽ ചിതറി കിടക്കുന്നതിനാൽ കാൽനടയും ദുസ്സഹമാണ്. റോഡി​െൻറ ദുരവസ്ഥ കാരണം ഓട്ടോ വിളിച്ചാൽ വരാറില്ല. ബന്ധപ്പെട്ടവർക്ക് പലതവണ നിവേദനം നൽകിയിട്ടും നന്നാക്കാൻ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഉമ്മർ പഴുവിൽ, മജീദ് കുമ്മം കണ്ടത്ത്, രാമദേവൻ, നന്ദൻ, സുനന്ദ ഗോപാലൻ, സൈനുദ്ദീൻ ,രംഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.