ഫുട്ബാൾ: വലപ്പാട് മായ കോളജ് ജേതാക്കൾ

തൃപ്രയാർ: കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പരിധിയിൽ വരുന്ന ജില്ലകളിലെ കോളജ് വിദ്യാർഥികൾക്കായി പാരലൽ കോളജ് അസോസിയേഷൻ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ വലപ്പാട് മായ കോളജ് ജേതാക്കളായി. കോഴിക്കോട് ചെനക്കൽ കോഓപറേറ്റിവ് കോളജിനെ ഷൂട്ടൗട്ടിലാണ് ഇവർ പരാജയപ്പെടുത്തിയത്. വിവിധ ജില്ലകളിൽനിന്ന് 24 കോളജുകൾ മത്സരത്തിൽ പങ്കെടുത്തു. മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ എന്നിവ യഥാക്രമം മായയിലെ ബിരുദ വിദ്യാർഥികളായ എ.എം. അമൽജിത്ത്, മുഹമ്മദ് ഫാഹിം എന്നിവർ അർഹരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.