' കൊടുങ്ങല്ലൂർ: നഗരസഭ പ്രദേശങ്ങളിൽ കായലിൽ സ്ഥാപിച്ച ചീനവലകൾ ഉടൻ പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം നിയമ നടപടി കൈക്കൊള്ളുമെന്നുള്ള ഫിഷറീസ് അധികൃതരുടെ ഉത്തരവ് ഇൗ രംഗത്ത് പണിയെടുക്കുന്നവരുടെ ഉപജീവന മാർഗം ഇല്ലാതാക്കുമെന്ന് കോൺഗ്രസ് പാർലമെൻററി പാർട്ടിയോഗം ചൂണ്ടിക്കാട്ടി. ഉത്തരവിനെതിരെ യോഗം പ്രതിഷേധിച്ചു. ചീനവലകൊണ്ട് മത്സ്യബന്ധനം നടത്തുന്നവർക്ക് ലൈസൻസ് അനുവദിച്ച് അവരെ സംരക്ഷിക്കണമെന്നും അതുവരെ ഇവ പൊളിച്ചുമാറ്റാനുളള നീക്കത്തിൽനിന്ന് അധികൃതർ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു. വി.എം. ജോണി അധ്യക്ഷത വഹിച്ചു. ഗീതാദേവി, പ്രിൻസി മാർട്ടിൻ, കവിത മധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.