പൊലീസ്​ നിയമപഠന സ്​കൂൾ വാർഷികം

തൃശൂർ: കേരള പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ല കമ്മിറ്റി ആവിഷ്കരിച്ച് നടപ്പാക്കിയ സ്ഥിരം നിയമ പഠന സ്കൂളി​െൻറ ഒന്നാം വാർഷികം െഎ.ജി എ.ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. 'നിയമ പഠനത്തി​െൻറ കാലിക പ്രസക്തി' എന്ന സെമിനാറിൽ ജയൻ കുണ്ടുക്കാട് മോഡറേറ്ററായി. എറണാകുളം സി.ബി.െഎ ജഡ്ജി ഹണി എം. വർഗീസ്, ജില്ല പൊലീസ് മേധാവി രാഹുൽ ആർ. നായർ, അസി. കമീഷണർമാരായ എം.കെ. ഗോപാലകൃഷ്ണൻ, പി.എ. ശിവദാസൻ, ബാബു കെ. തോമസ്, പൊലീസ് അസോസിയേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറി കെ.െഎ. മാർട്ടിൻ, നിയമപഠന സ്കൂൾ കൺവീനർ പി.കെ. കരുണൻ, തൃശൂർ സിറ്റി പൊലീസ് അസോസിയേഷൻ സെക്രട്ടറി ബിനു ഡേവിസ്, പ്രസിഡൻറ് എം.സി. ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.