ഇന്ത്യയിലെ ആദ്യത്തെ നാപ്ടോൽ ഹോം ഷോപ്പിങ്​ സ്​റ്റോർ തൃശൂരിൽ

തൃശൂർ: ഇന്ത്യയിലെ ആദ്യത്തെ നാപ്ടോൽ ഹോം ഷോപ്പിങ് സ്റ്റോർ തൃശൂർ എം.ജി റോഡ് സ​െൻറർ പോയൻറിൽ സ്ഥാപകനും സി.ഇ.ഒ.യുമായ മനു അഗർവാൾ ഉദ്ഘാടനം ചെയ്തു. ജപ്പാനിലെ പ്രമുഖ കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് നാപ്ടോൽ പ്രവർത്തിക്കുന്നത്. മധ്യവർഗ കുടുംബത്തിന് ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ഇലേക്ട്രാണിക് ഉപകരണങ്ങൾ, മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കളുടെ കൈകളിൽ നേരിട്ടെത്തിക്കുന്ന ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ് നാപ്ടോൽ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാപ്ടോൽ സേവനം ലഭിക്കും. വാങ്ങുന്ന സാധനങ്ങൾ കമ്പനി നൽകുന്ന വാറൻറിയോെട ഉപഭോക്താവി​െൻറ കൈകളിൽ എത്തും. മറ്റു കേടുപാടുകൾ, നിർമാണത്തിലെ അപാകതകൾ എന്നിവ ഉണ്ടായാൽ ശരിയാക്കി നൽകും. വിദേശ രാജ്യങ്ങളിൽ നിന്ന് ജോലി മതിയാക്കി വന്ന കേരളത്തിലെ പ്രവാസികൾ ഈ സംരംഭവുമായി സഹകരിച്ച് ജോലി ചെയ്യുന്നു. അത്തരത്തിലുള്ളവരും അല്ലാത്തവരുമായ 500ഓളം പേർ ഈ സംരംഭത്തിൽ ജോലി ചെയ്യുന്നുണ്ട്. തൃശൂരിൽ നാപ്ടോളി​െൻറ ബിസിനസ് വിജയമാെണന്ന് കണ്ടാണ് ആദ്യ നാപ്ടോൽ ഷോപ്പ് ഇവിടെ തുറന്നതെന്ന് മനു അഗർവാൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഓപറേഷൻ മേധാവി മനീഷ് ചൗബേ, ജലീൽ വലിയകത്ത്(ചെയർമാൻ, ജെ ആൻഡ്. എം ലോജിസ്റ്റിക്, ഇലാറ ലോജിസ്റ്റിക് ഓൾ കേരള ഡിസ്ട്രിബ്യൂട്ടർ), നവീൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.