ഗൃഹനാഥൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ഒല്ലൂർ: കുടുംബ കലഹത്തെ തുടർന്ന് നടത്തറയിൽ ഗൃഹനാഥൻ രണ്ടാം ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നടത്തറ ബൈപാസ് റോഡ് ജങ്ഷനിൽ ഡീസൽ വർക്ക്ഷോപ് നടത്തുന്ന പുത്തൂക്കാരൻ ലാസറാണ് (63) ഭാര്യ എറവ് ചിറേമ്മൽ പുള്ളൂക്കാരൻ വീട്ടിൽ സെബാസ്റ്റ്യ​െൻറ മകൾ ഷെർളിയെ (51) വെട്ടിയത്. സംഭവശേഷം പ്രതി പൊലീസിൽ കീഴടങ്ങി. തിങ്കളാഴ്ച രാത്രി എട്ടരയോടെ വീട്ടിനകത്താണ് സംഭവം. ഒല്ലൂർ സി.ഐ കെ.കെ. സജീവി​െൻറ നേതൃത്വത്തിൽ രാത്രി പത്തോടെ ലാസറിനെ നടത്തറയിലെ വീട്ടിലെത്തിച്ചപ്പോഴാണ് നാട്ടുകാർ കൊലപാതക വിവരം അറിഞ്ഞത്. കൊല നടക്കുേമ്പാൾ വീട്ടിൽ മാറ്റാരും ഉണ്ടായിരുന്നില്ല. കഴുത്തിന് വെേട്ടറ്റ ഷെർളി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടർന്നാണ് ലാസർ കീഴടങ്ങിയത്. മൃതദേഹം പൊലീസ് കാവലിൽ വീട്ടിനകത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റും തുടർ അന്വേഷണങ്ങൾക്കും ശേഷം മാത്രമെ കൊലപാതകത്തി​െൻറ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് സി.ഐ സജീവ് പറഞ്ഞു. കുടുംബകലഹത്തി​െൻറ പേരിൽ ഇരുനില വീട്ടിൽ രണ്ടുനിലകളിലായാണ് ഇവർ താമസിച്ചിരുന്നത്. ഭക്ഷണം വെവേറെയാണ് ഉണ്ടാക്കുന്നത്. ഭാര്യ താമസിക്കുന്ന മുകളിലെ നിലയിലെ മുറിയിലാണ് ഷെർളിയുടെ മൃതദേഹം കണ്ടത്. ആദ്യ ഭാര്യ മരിച്ചതിനെ തുടർന്ന് ആറുവർഷംമുമ്പാണ് ഷെർളിയെ ലാസർ വിവാഹം കഴിച്ചത്. ഇരുവർക്കുമെതിരെ കുടുംബകോടതിയിൽ കേസുണ്ട്. വീട്ടിൽ സ്ഥിരമായി കലഹം ഉണ്ടാവാറുണ്ടെന്നും ലാസറും ഷെർളിയും നിരന്തരം പരാതി നൽകാറുണ്ടെന്നും പൊലീസ് പറഞ്ഞു. ആറുവർഷം മുമ്പാണ് ഇരുവരുടെയും രണ്ടാം വിവാഹം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.