സുരക്ഷ ശക്തമാക്കി പൊലീസ്

തൃശൂർ: വീടുകളിൽ കറുത്ത സ്റ്റിക്കറൊട്ടിക്കൽ, കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നുവെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം എന്നിവയുടെ അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കിയ പൊലീസി​െൻറ കോമ്പിങ് ഓപറേഷനിൽ ഗുണ്ടാസംഘങ്ങളുൾപ്പെടെ അറസ്റ്റിലായത് 48 പേർ. ഒറ്റ രാത്രിയിൽ അതിർത്തിയിലും നഗര പ്രദേശങ്ങളിലും നടത്തിയ വാഹന പരിശോധനയിൽ പിഴയായി ഈടാക്കിയത് 1.22 ലക്ഷം രൂപ. സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായിട്ടായിരുന്നു പരിശോധന. ഗുണ്ടാ സംഘങ്ങളുടെ ഒളി സങ്കേതം, റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. 84പേരെ ചോദ്യം ചെയ്തു. പൊതുസ്ഥലങ്ങളിൽ മദ്യപിച്ച നാല് പേർക്കെതിരെ അബ്കാരി നിയമപ്രകാരവും പൊതുജനശല്യമുണ്ടാക്കിയ 29 പേർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പ് പ്രകാരവും നടപടി സ്വീകരിച്ചു. 530 വാഹനങ്ങൾ പരിശോധിച്ചു. 450 പേർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിച്ചെന്നും 1,21,700 രൂപ പിഴയായി ഈടാക്കിയെന്നും കമ്മീഷണർ അറിയിച്ചു. വനിത പൊലീസുൾപ്പെടെ അംഗങ്ങളായുള്ള രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.