അജ്ഞാതർ പെയിെൻറാഴിച്ച് വീട് വൃത്തികേടാക്കി

എരുമപ്പെട്ടി: പ്രവാസിയുടെ വീട്ടിൽ സിറ്റൗട്ടിലും ചുമരിലും രാത്രിയുടെ മറവിൽ അജ്ഞാതർ പെയിൻറ് ഒഴിച്ചു. ശനിയാഴ്ച രാത്രിയിൽ തളി സ്കൂളിന് സമീപം തോട്ടുമൂച്ചിക്കൽ ഷംസുദ്ധീ​െൻറ വീടാണ് പച്ച നിറം ഒഴിച്ച് വൃത്തികേടാക്കിയത്. ഭാര്യയും രണ്ട് മക്കളും മാത്രമാണ് വീട്ടിൽ താമസമുള്ളത്. ഇവിടെനിന്ന് രണ്ട് കിലോമീറ്റർ അകലെ നടുവട്ടം ചുണ്ടയിൽ അമ്രായിൽ അബ്ദുൽ ഖാദറി​െൻറ വീട്ടിൽ മോഷ്്ടാക്കൾ അതിക്രമിച്ചു കയറി വീട്ടമ്മയെ ബന്ധിയാക്കി കവർച്ചാശ്രമം നടത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. ഈ സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം. എരുമപ്പെട്ടി എസ്.ഐ സിബീഷ് കുമാറും സംഘവും വീട്ടിലെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.