വൈദ്യുതി മുടങ്ങും

വടക്കാഞ്ചേരി: വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാരാത്തുകുന്ന്, അകമല, ചേപ്പല ക്കോട്, കുഴിയോട്, തൂമാനം, വാഴക്കോട് ജനത എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ എട്ടു മുതൽ അഞ്ച് വരെ . സംഘർഷം; യുവാവ് പിടിയിൽ എരുമപ്പെട്ടി: പാഴിയോട്ടുമുറി പറക്കുളങ്ങര വേല ആഘോഷത്തിനിടെ രാത്രിയിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴിയോട്ടുമുറി കുന്നത്തുപുരയ്ക്കൽ രതുൽ രാജിനെയാണ് (22) എരുമപ്പെട്ടി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ കുടകുഴി താഴത്തുപുരയ്ക്കൽ സുബ്രഹ്മണ്യനെ (46) കുന്നംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് സുബ്രഹ്മണ്യ​െൻറ തലക്ക് അടിച്ച് പരിക്കേൽപ്പിച്ചതായാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.