പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് അധ്യാപകർ രംഗത്തിറങ്ങണം^മന്ത്രി കടന്നപ്പള്ളി

തൃശൂർ: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ അധ്യാപക സംഘടനകൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശസ്നേഹികളെയും ദേശാഭിമാനികളെയും വളർത്തിയെടുക്കേണ്ടത് ക്ലാസ് മുറികളിലാണെന്നും മന്ത്രി പറഞ്ഞു. പ്രസിഡൻറ് കെ.രാധാമോഹനൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി.ആർ. വൽസൻ, കൺവീനർ പി.ജെ. ഐസക്, എ. അബ്ദുൽ ഖാദർ, വി.കെ.മനോഹരൻ, ഇ.പി.ആർ വേശാല, മാത്യൂസ് കോലഞ്ചേരി, പി.കെ.ബാബു, അനിൽ കാഞ്ഞിലി, കെ.വി.ദേവദാസ്, യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡൻറ് സന്തോഷ് കാലാ, കെ.എസ്.യു എസ് സംസ്ഥാന പ്രസിഡൻറ് റെനീഷ് മാത്യു, കെ.വി. ഗിരീഷ്, എം. ഉണ്ണികൃഷ്ണൻ, പി. രാജീവ്, പി. മധുസൂദനൻ, എം.കെ. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.വിദ്യാഭ്യാസ സമ്മേളനം ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡൻറ് പ്രഫ. കാവുമ്പായി ബാലകൃഷ്ണനും, യാത്രയയപ്പ് സമ്മേളനം തോമസ് ജോൺ കൊപ്പുഴയും, സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.കെ. ബാബുവും ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ സംസ്ഥാന കൗൺസിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.