എസ്​.ബി.​െഎ കേരള സർക്കിളിൽ ഒമ്പതിന്​ പണിമുടക്ക്​

തൃശൂർ: തൊഴിൽ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ജീവനക്കാരെ സ്ഥലം മാറ്റുന്നതിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ കേരള സർക്കിളിൽ ഇൗമാസം ഒമ്പതിന് പണിമുടക്ക്. ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. എസ്.ബി.െഎ അധികാരികളുടെ തൊഴിലാളി ദ്രോഹനടപടി അവസാനിപ്പിക്കുക, അന്യായ സ്ഥലം മാറ്റം റദ്ദാക്കുക, ഇൻറർ മൊഡ്യൂൾ സ്ഥലംമാറ്റങ്ങളിലെ വിവേചനം തിരുത്തുക, അന്യായമായ തൊഴിൽ രീതികൾ ഉപേക്ഷിക്കുക, സ്ഥലംമാറ്റങ്ങളിൽ നീതിപൂർവ മാനദണ്ഡം പാലിക്കുക, സ്ഥലംമാറ്റ നയവും നടപടിക്രമവും സുതാര്യമാക്കുക, ട്രേഡ് യൂനിയൻ അവകാശങ്ങൾ മാനിക്കുക, ഉപഭോക്തൃ സൗഹൃദ സേവനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. എസ്.ബി.ടി, എസ്.ബി.െഎയിൽ ലയിപ്പിച്ച ശേഷം നടക്കുന്ന ക്രമരഹിത സ്ഥലംമാറ്റം ദ്രോഹവും ബുദ്ധിമുട്ടും ആവുകയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. തുടരെയുള്ള സ്ഥലംമാറ്റം ജീവനക്കാർക്കും ബാങ്കി​െൻറ സേവനത്തിനും ഒരുപോലെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സ്ഥലംമാറ്റങ്ങൾ പക്ഷപാതപരമാണ്. ബോധപൂർവം ബുദ്ധിമുട്ടിക്കാൻ ദൂരേക്കാണ് സ്ഥലംമാറ്റം. ഇതി​െൻറ മറവിൽ മാനേജ്മ​െൻറ് അംഗീകൃത യൂനിയനിൽ ആളെ ചേർക്കുന്ന ജോലിയാണ് ചില ഉന്നത അധികാരികൾക്ക്. ആവശ്യമില്ലാത്തവരെ മാറ്റുകയും ആവശ്യമുള്ളവർക്ക് അപേക്ഷിക്കാനുള്ള അവസരം നിഷേധിക്കുകയുമാണ്. ഇത്തരം നടപടികൾ സ്വീകരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ തൊഴിൽ തർക്ക നിയമ പ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇൗമാസം എട്ടിന് പ്രകടനവും ധർണയും റാലിയും നടത്തുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.