കെ.എസ്​.ടി.യു സമ്മേളനം ഇന്ന് തുടങ്ങും

തൃശൂര്‍: കെ.എസ്.ടി.യു 39-ാം സംസ്ഥാന സമ്മേളനം ഞായറാഴ്ച തുടങ്ങും. 'നിറം മാറുന്ന വിദ്യാഭ്യാസം, നിറം മങ്ങുന്ന നാട്' പ്രമേയം ആധാരമാക്കിയുള്ള സമ്മേളനം തൃശൂര്‍ ടൗണ്‍ഹാളില്‍ വൈകീട്ട് 4.30 ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിക്കും. വൈകീട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 10ന് സമ്പൂര്‍ണ സമ്മേളനം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.