അഖില കേരള ഫുട്​ബാൾ ടൂർണമെൻറ്

കണ്ടംകുളത്തി: ലോനപ്പൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും ടി.എൽ. തോമസ് തൊഴുത്തുംപറമ്പിൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ക്രൈസ്റ്റ് കോളജി​െൻറ 57ാമത് അന്തർ കലാലയ ഫെബ്രുവരി അഞ്ചു മുതൽ ഒമ്പതുവരെ ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിൽ നടക്കും. വിജയികൾക്ക് 30,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും നൽകും. ഇന്ത്യയിൽ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂർണമ​െൻറുകളിൽ ഒന്നാണ് കണ്ടംകുളത്തി ടൂർണമ​െൻറ്. നഗരസഭ ചെയർപേഴ്സൻ നിമ്യ ഷിജു ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പൽ പ്രഫ. വി.പി. ആേൻറാ, പയസ് കണ്ടംകുളത്തി, ടി.ജെ. തോമസ്, ഡോ. ഫാ. ജോളി ആൻഡ്രൂസ്, ഡോ. സുജിത് രാജ്, സന്തോഷ് ട്രോഫി താരം മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.