തൃശൂർ: പ്രളയക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായധനം ജില്ലയിൽ വിതരണം തുടങ്ങി. വ്യാഴാഴ്ച വരെ 870 പേർക്കാണ് തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത്. ട്രഷറികൾ രാത്രിയും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് ദുരന്തനിവാരണ മാനേജ്മെൻറ് ഡെപ്യൂട്ടി കലക്ടർ ബാബു സേവ്യർ പറഞ്ഞു. 32.34 കോടിയാണ് ജില്ലക്ക് അനുവദിച്ചിരിക്കുന്നത്. 52,167 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. ഇവർക്ക് പുറമേ മറ്റു വീടുകളിൽ അഭയം തേടിയവർക്കും തുക നൽകും. ക്യാമ്പിന് പുറത്ത് അഭയം തേടിയവരുടെ കണക്കുകൾ ശേഖരിച്ചു വരികയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 6,200 രൂപയും കേന്ദ്ര സഹായത്തിൽനിന്ന് 3,800 രൂപയുമാണ് നൽകുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകാനായി 3.4 കോടി അനുവദിച്ചിട്ടുണ്ട്. രേഖകൾ നഷ്ടപ്പെട്ടവർക്ക് വിരലടയാളം ഉപയോഗിച്ച് ആധാർ നമ്പർ കണ്ടെത്താൻ സൗകര്യമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.