ഏറെ ​േപരെ രക്ഷിച്ച്​ 'എമർജൻസി കൺട്രോൾ റൂം'

കൊടുങ്ങല്ലൂർ: പ്രളയം ഭയാനകത വിതച്ച വേളയിൽ രക്ഷാപ്രവർത്തകർക്ക്, പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് കേന്ദ്രീകരിച്ച് രൂപപ്പെട്ട 'എമർജൻസി കൺട്രോൾ റൂം' ഏറെ പേരുടെ ജീവൻ രക്ഷിക്കാൻ സഹായകരമായി. വെസ്റ്റേൺ ഗാട്ട്സ് ഹോൺബിൽ ഫൗണ്ടേഷൻ, കോളജ് സഹകരണത്തോടെ രൂപം നൽകിയ ദൗത്യസംഘം എറണാകുളം, തൃശൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലും ചാലക്കുടിയിലുമാണ് രക്ഷാപ്രവർത്തകർക്ക് സഹായകരമായ സന്ദേശങ്ങളുമായി നിറഞ്ഞു നിന്നത്. അസ്മാബി കോളജ് അധ്യാപകനും പരിസ്ഥിതി ഗവേഷകനുമായ ഡോ. അമിതാബച്ചന് വനം, അണക്കെട്ട് പഠനവുമായി ബന്ധെപ്പട്ട അറിവുകൾ ദൗത്യം സംഘത്തി​െൻറ വഴികൾ എളുപ്പമാക്കി. സന്നദ്ധപ്രവർത്തകർ, െഎ.ടി പ്രഫഷനൽസ്, വിദ്യാർഥികൾ, എൻ.എസ്.എസ് വളൻറിയേഴ്സ് ഉൾപ്പെടെ ദൗത്യത്തി​െൻറ ഭാഗമായി. ഇരു ജില്ലകളിലെയും ജില്ല ഭരണകൂടം, പൊലീസ്, സൈന്യം, ആരോഗ്യ വിഭാഗം തുടങ്ങിയവയുമായി ചേർന്നായിരുന്നു പ്രവർത്തനം. മത്സ്യബന്ധന െതാഴിലാളികളുടെ സഹായവും തേടിയിരുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും രൂപവത്കരിച്ചിരുന്നു. രാത്രി 12 വരെ നീണ്ട ദൗത്യത്തിൽ ഏകദേശം 30,000 പേരെ രക്ഷപ്പെടുത്താൻ സഹായം നൽകാൻ കഴിഞ്ഞതായി ഡോ. അമിതാബച്ചൻ പറഞ്ഞു. രക്ഷാദൗത്യം കഴിഞ്ഞതോടെ പ്രളയം നാശം വിതച്ച പറവൂർ പുത്തൻവേലിക്കര പ്രദേശത്ത് പുനരധിവാസത്തിനായി പ്രവർത്തിക്കുകയാണ്. ഒാരോ പ്രദേശത്തും ചെറു യൂനിറ്റുകളെ പുനരധിവസിപ്പിച്ചായിരുന്നു തുടക്കം. അടുവാേശരി മലയികുന്നിലായിരുന്നു ആദ്യപുനരധിവാസം നടന്നത്. ഉദാരമതികളുമായി ബന്ധപ്പെട്ട് 30 കിലോ അരി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളും, പായ-പാത്രങ്ങൾ തുടങ്ങിയവയും കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.