കൊടുങ്ങല്ലൂർ: നഗരസഭ പരിധിയിലെ പ്രളയബാധിത വീടുകളിലെ കിണറുകൾ ക്ലോറിനേഷൻ നടത്താൻ തീരുമാനം. ഇതിനായി ഓരോ വാർഡിലും ആശാ പ്രവർത്തകരുൾപ്പെടെ ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തി. അജൈവ മാലിന്യം തരം തിരിച്ച് കലക്ഷൻ സെൻററുകളിൽ എത്തിച്ച് ശുചിത്വമിഷന് കൈമാറും. വാർഡ് കൗൺസിലർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നഗരസഭയിലെ കുടുംബശ്രീ, ആശാവർക്കർമാർ, ഹരിത കർമസേന അംഗങ്ങൾ എന്നിവരുടെ യോഗത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. ഓരോ വാർഡിലും ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ചുമതല നൽകി. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ യോഗം ഉദ്ഘാടനം ചെയ്തു. സി.കെ. രാമനാഥൻ അധ്യക്ഷത വഹിച്ചു. കെ.എസ്. കൈസാബ്, തങ്കമണി സുബ്രഹ്മണ്യൻ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത് എന്നിവർ സംസാരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ്, ഡോ. റിജു കരീം എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.