മാള: വെള്ളപ്പൊക്ക ദുരിത മേഖലകളിൽ സൗജന്യ കുടിവെള്ള പരിശോധന നടത്തുന്നു. മാള മെറ്റ്സ് എൻജിനീയറിങ് കോളജിലെ ബയോ ടെക്നോളജി വിഭാഗത്തിെൻറയും എൻ.എസ്.എസിെൻറയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധന. മാള, അന്നമനട, കുഴൂർ, പൊയ്യ, കാടുകുറ്റി, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക മേഖലകളിൽനിന്നുള്ള വിവരശേഖരണത്തിെൻറ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഓഫിസുകളിൽ പ്രത്യേകം സജ്ജമാക്കിയ കലക്ഷൻ പോയൻറുകളിൽ നിന്നാണ് വെള്ളം ശേഖരിക്കുക. ആവശ്യക്കാർക്ക് അതത് പഞ്ചായത്ത് ഓഫിസുകളിൽ ബന്ധപ്പെട്ട് വെള്ളത്തിെൻറ ഗുണനിലവാരം ഉറപ്പ് വരുത്താമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.