മത്സ്യകര്‍ഷകര്‍ക്ക് വന്‍ നഷ്​ടം

വെള്ളാങ്ങല്ലൂര്‍: മത്സ്യ കര്‍ഷകര്‍ക്ക് പ്രളയം സമ്മാനിച്ചത്‌ കോടികളുടെ നഷ്ടം. കനോലി കനാലി‍​െൻറ തീരത്താണ് ഭൂരിഭാഗം കര്‍ഷകരും മത്സ്യകൃഷി ചെയ്യുന്നത് എന്നതിനാല്‍ ഓരുജല, ശുദ്ധജല മത്സ്യ കര്‍ഷകരെ പ്രളയം ബാധിച്ചു. നിലവില്‍ 40 ഹെക്ടര്‍ സ്ഥലത്താണ് മത്സ്യകൃഷി. വിളവെടുക്കാനിരുന്ന 12 ഹെക്ടര്‍ കൃഷിയിടത്തിലെ കാര ചെമ്മീനാണ് വെള്ളം കയറി നഷ്ടമായത്. 15 ടണ്ണോളം ഇപ്രകാരം നഷ്ടമായി. മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പകുതി ദിവസം പൂര്‍ത്തിയായ കൃഷിയിടങ്ങളിലും വെള്ളം കയറി. പല കൃഷിയിടങ്ങളിലും ബണ്ടുകള്‍ ഉള്‍പ്പെടെ തകര്‍ന്ന സ്ഥിതിയാണ്. കുളം ഒരുക്കി കൃഷി ഇറക്കിയ വലിയ തുകയും നഷ്ടപ്പെട്ടു. ഓരുജല മത്സ്യ കൃഷിയായി കരിമീന്‍ കൃഷി ചെയ്തവര്‍ക്കും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കുകളാണ്. ഓണം, ബക്രീദ് സമയത്ത് വിളവെടുപ്പിനു സജ്ജമായിരുന്ന കുളങ്ങള്‍ വെള്ളത്തിനടിയിലായി. ഈ ഇനത്തില്‍ നാല് ഏക്കർ കരിമീന്‍ കൃഷി നശിച്ചു. ഭൂരിഭാഗം കര്‍ഷകരും ശാസ്ത്രീയ രീതിയില്‍ മത്സ്യകൃഷി ചെയ്യുന്നവരാണ്. അതിനാല്‍ അവര്‍ക്കുണ്ടാകുന്ന പ്രാഥമിക ചെലവുകളും ഏറെയാണ്‌. മേഖലയിലെ 90 ശതമാനം മത്സ്യകൃഷിയിടങ്ങള്‍ വെള്ളം കയറി ഉള്ളതെല്ലാം നഷ്ടമായ കര്‍ഷകര്‍ക്ക് കരകയറാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ചെമ്മീൻ കെട്ടുകളിലൊന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.