ഇരിങ്ങാലക്കുട: പ്രളയം കടപുഴക്കിയ പടിയൂര്‍ പഞ്ചായത്തിലെ പോത്താനി കിഴക്കേപ്പാടത്ത് നൂേറക്കറിലെ വിരിപ്പു കൃഷി പൂർണമായും നശിച്ചു. പടിയൂര്‍ പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. വെള്ളപ്പൊക്കത്തില്‍ ഈപാടശേഖരത്തിെൻറ കമ്മട്ടിത്തോട് ജലസേചന പദ്ധതിയുടെ 10 എച്ച്്.പി മോട്ടോര്‍ പമ്പ്‌സെറ്റും സ്വിച്ച് ബോര്‍ഡും അടക്കം മറ്റു സംവിധാനങ്ങളും മുഴുവന്‍ നശിച്ചു. പാടശേഖരത്തിെൻറ വിത്ത് സംഭരണിയില്‍ സൂക്ഷിച്ചിരുന്ന നെല്‍വിത്തും, ഓഫിസ് സാമഗ്രികളും രേഖകളും നശിച്ചു. സീഡ് സ്റ്റോറിെൻറ ഷട്ടറിനും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. രണ്ടു ടില്ലറുകള്‍ വെള്ളം കയറി നശിച്ചു. പാടശേഖരത്തിെൻറ ഫാം റോഡുകള്‍ മൂന്നു കിലോമീറ്ററോളം സഞ്ചാരയോഗ്യമല്ലാതായി. കമ്മട്ടിത്തോട് മുതല്‍ തേമാലിത്തറ വരെയുള്ള രണ്ടു കിലോമീറ്ററോളം തോടിെൻറ ഇരുഭാഗത്തെ ബണ്ടുകളും നാമാവശേഷമായി. ജലസേചനത്തിന് ഉപയോഗിച്ചിരുന്ന 15 പമ്പ്‌സെറ്റുകളും നശിച്ചു. മഴവെള്ളപ്പാച്ചിലില്‍ കൂത്തുമാക്കല്‍ റെഗുലേറ്ററില്‍ ഉണ്ടായ തടസ്സം തക്കസമയത്ത് നീക്കം ചെയ്യാത്തതാണ് നാശത്തിന് കാരണം. നെല്‍കൃഷിയും മറ്റ് സസ്യജാലങ്ങളും കരിഞ്ഞുണങ്ങിയ നിലയിലാണിപ്പോള്‍. വടക്കുനിന്ന് കാട്ടൂര്‍സൊസൈറ്റിയുടെ വളം, കളനാശിനി, കീടനാശിനി ഗോഡൗണില്‍ വെള്ളം കയറിയതുമൂലം അവിടെനിന്ന് പുറത്തേക്ക് ഒഴുകിയ വിഷം കലര്‍ന്ന മലിന ജലമായിരിക്കാം ഇതിനു കാരണമെന്ന് സംശയമുണ്ട്. പടിയൂര്‍ പഞ്ചായത്തിലെ മിക്കവാറും എല്ലാ കിണറുകളും മുങ്ങിയതു മൂലം അവയില്‍ മലിനജലം കലര്‍ന്നിരിക്കുന്നു. ഇതുമൂലം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. കൃഷിനാശം സംഭവിച്ച നെല്‍ചെടികള്‍ നീക്കാനും അടുത്ത വിള ഇറക്കാനും കര്‍ഷകര്‍ക്ക് ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പോത്താനി പാടശേഖരകമ്മിറ്റി ആവശ്യപ്പെട്ടു. പാടശേഖരത്തില്‍ നിന്നും വെള്ളം പോകുന്നതിനുള്ള പ്രധാനമാര്‍ഗമായ ചേലൂര്‍ പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ തോടുകളും നിലങ്ങളും അടുത്ത കാലത്താണ് നികത്തിയത്. ഇതാണ് പാടശേഖരത്തിന് ചുറ്റും താമസിക്കുന്ന കര്‍ഷകരുടെ വീടുകളിലേക്ക് വെള്ളം കയറി നശിക്കുന്നതിന് കാരണമായതെന്ന് പാടശേഖരകമ്മിറ്റി കുറ്റപ്പെടുത്തി. ഇതിനും പരിഹാരം കാണണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പാടശേഖരകമ്മിറ്റി പ്രസിഡൻറ് ഒ.എസ്. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. രാധാകൃഷ്ണന്‍, പടിയൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.സി. ബിജു, വി.സി. വിനോദ്, സെക്രട്ടറി കെ.വി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.