തൃശൂർ: പ്രളയബാധിതർക്ക് നൽകാൻ സർക്കാർ നിർദേശിച്ചതനുസരിച്ച് ജില്ലയിൽ വിതരണം ചെയ്തത് 65,000 കിറ്റുകൾ. ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകർ രാപകലില്ലാതെ ദിവസങ്ങളോളം പരിശ്രമിച്ചാണ് കിറ്റുകൾ തയാറാക്കിയത്. സർക്കാർ നിർദേശിച്ച 22 ഇനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ അതത് തഹസിൽദാർമാരെ വിതരണത്തിന് ഏൽപിച്ചതായി കിറ്റുകളുടെ സംഭരണവിതരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ എസ്. സന്തോഷ്കുമാർ അറിയിച്ചു. കിറ്റുകൾക്ക് പുറമെ ജില്ല ഭരണകൂടത്തിെൻറ ആഭിമുഖ്യത്തിൽ സംഭരിച്ച ഭക്ഷ്യ-ഭക്ഷ്യേതര സാധനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് യഥാസമയം കൃത്യതയോടെ വിതരണം ചെയ്യാൻ സാധിച്ചതായും അദ്ദേഹം അറിയിച്ചു. ചെറുവാഹനങ്ങളിലായി അറുനൂറിലേറെ ലോഡ് സാധനങ്ങളാണ് വിതരണം ചെയ്തത്. റവന്യൂ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും കൈ-മെയ് മറന്നാണ് ദുരിതാശ്വാസ സഹായ സാധനങ്ങൾ വിവിധ മേഖലകളിലെ ക്യാമ്പുകളിലേക്ക് കയറ്റി വിട്ടത്. ജില്ല കലക്ടറേറ്റ്, വനിത ഇൻഡോർ സ്റ്റേഡിയം, വി.കെ.എൻ ഇൻഡോർ സ്റ്റേഡിയം, പ്ലാനിങ് ഹാൾ, തൃശൂർ ഗവ. എൻജിനീയറിങ് കോളജ്, ചാലക്കുടി െഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലായിരുന്നു ജില്ലയിലെ ദുരിതാശ്വാസ സഹായസാധനങ്ങൾ സ്വീകരിച്ചിരുന്നത്. വലിയ ലോറികളിലായി അഞ്ഞൂറിലേറെ ലോഡ് ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളാണ് ജില്ലയിലെ വിവിധ കലക്ഷൻ പോയൻറുകളിൽ എത്തിയത്. ഇപ്പോഴും ഇത്തരം സഹായങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.