തൃശൂർ: പ്രളയത്തിന് ശേഷം പിടിപെടാവുന്ന മഞ്ഞപ്പിത്തം, വയറിളക്കം, എലിപ്പനി എന്നിവയിൽ എലിപ്പനി ജാഗ്രതയോടെ കാണണമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ. ശുചീകരണത്തിൽ ഏർപ്പെടുമ്പോഴും മലിനജലവുമായി സമ്പർക്കം വരാനുള്ള സാഹചര്യം നിലനിൽക്കുന്നതുകൊണ്ടും എലിപ്പനി വരാനുള്ള സാധ്യത ഏറെയാണ്. കടുത്ത പനി, തലവേദന, കണ്ണു ചുവക്കൽ, ഛർദി എന്നിവ എലിപ്പനി ലക്ഷണമാകാം. സ്വകാര്യ ആശുപത്രികളിൽ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവ സ്ഥിരീകരിക്കപ്പെട്ടാൽ രോഗിയുടെ വിവരം സഹിതം ഡി.എം.ഒ ഒാഫിസിലെ ഐ.ഡി.എസ്.പി സെല്ലിൽ അറിയിക്കണം. എലിപ്പനി ഗുരുതരമായാൽ മരണംവരെ സംഭവിക്കാം. സാധാരണ പനിയെന്ന ധാരണയിൽ മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് വാങ്ങി കഴിക്കുന്ന രീതി ഒഴിവാക്കണം. പനി വന്നാൽ ഉടൻ ഡോക്ടറെ കാണണം. അതേസമയം, ജില്ലയിൽ പ്രളയത്തിന് ശേഷം റിപ്പോർട്ട് ചെയ്തത് രണ്ട് എലിപ്പനി കേസുകൾ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.