മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ഫണ്ട്​ വരവ്​ തത്സമയം അറിയാം

തൃശൂർ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് വരുന്ന പണത്തി​െൻറ തോത് അപ്പപ്പോൾ ജനത്തെ അറിയിക്കാൻ സംവിധാനം. donation.cmdrf.kerala.gov.in/index.php/Dashboard/allType_transaction എന്ന ലിങ്കിൽ പരിശോധിച്ചാൽ ഒാരോ മിനിറ്റിലും അപ്ഡേറ്റ് ചെയ്യുന്ന ഫണ്ട് വരവിനെക്കുറിച്ച് അറിയാനാവും. ആഗസ്റ്റ് 14 മുതൽ എത്ര ഫണ്ട് ലഭിച്ചു, പരിശോധിക്കുന്ന ദിവസം എത്ര എത്തി, ഏതെല്ലാം ബാങ്കുകൾ വഴി എത്ര തുക വന്നു എന്നീ വിവരങ്ങൾ ഇതിലുണ്ട്. ഇലക്ട്രോണിക് പെയ്മ​െൻറ്സ്, യു.പി.െഎ (യൂനിഫൈഡ് പെയ്മ​െൻറ് ഇൻറർഫേസ്), ക്യു.ആർ കോഡ്, വി.പി.എ (വെർച്വൽ പെയ്മ​െൻറ് അഡ്രസ്), പണം, ചെക്ക്, ആർ.ടി.ജി.എസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമ​െൻറ്) എന്നീ വിനിമയ മാധ്യമങ്ങളിലൂടെ ലഭിച്ചതി​െൻറ കണക്ക് പ്രത്യേകം പറയുന്നുണ്ട്. സി-ഡിറ്റാണ് ഇൗ സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.