വധശ്രമക്കേസ് പ്രതിക്ക് അഞ്ച് വര്‍ഷം തടവ്

ഇരിങ്ങാലക്കുട: കൊരട്ടി-അന്നനാട്‌ സ്വദേശി പണിക്കവീട്ടിൽ സിന്ധുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ പുത്തന്‍ചിറ കണ്ണായി ഡേവിസ്സിനെതിരെ ഇരിങ്ങാലക്കുട അഡീഷനൽ അസിസ്റ്റൻറ് സെഷന്‍സ് കോടതി അഞ്ച് വർഷം തടവ് വിധിച്ചു. 2014ല്‍ പുത്തന്‍ചിറയാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ പാടശേഖരത്തിന് സമീപത്തെ വസ്തു ഉടമയായ സിന്ധുവിനാണ് വെട്ടേറ്റത്. സിന്ധുവി​െൻറ തറവാട്ടു വഹകളിലൂടെ വഴി വെട്ടുവാന്‍ അനുവദിക്കാത്തതാണ് പ്രതിയെ പ്രകോപിതനാക്കിയത്. ഭയന്നോടിയ സിന്ധുവിനെ തള്ളി താഴെയിട്ടശേഷമായിരുന്നു ആക്രമണം. തലയോട്ടിയിലും തടുത്തപ്പോള്‍ കൈയിലും മാരകമായി പരിക്കേറ്റ സിന്ധുവി​െൻറ വിരലുകൾ അറ്റുപോയിരുന്നു. തടുക്കാന്‍ ചെന്ന ഭര്‍ത്താവ് ബാബുവിനേയും പ്രതി ആക്രമിച്ചിരുന്നു. ഒളിവിൽ പോയ പ്രതിയെ മാള പൊലീസാണ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ കേസിനു പുറമെ പരിക്കേറ്റ സിന്ധു പിന്നീട്‌ 23.5 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ഡേവിസ്സി​െൻറ വസ്തു വഹകള്‍ കോടതി 23.5 ലക്ഷം സംഖ്യക്ക് ജപ്തി ചെയ്തിട്ടുണ്ട്. പ്രതി മുൻ ബോഡി ബില്‍ഡര്‍ ചാമ്പ്യനും കോണ്‍ട്രാക്ടറുമാണ്. വധശ്രമം, തടഞ്ഞു നിറുത്തി ആയുധംകൊണ്ടു മാരക പരിക്കേല്‍പ്പിച്ചു എന്നീ കുറ്റങ്ങൾക്ക് ഒട്ടാകെ ഒമ്പത് വർഷവും ഒമ്പത് മാസവും ആണ് ശിക്ഷകള്‍. ഇത് ഒന്നിച്ചനുഭവിച്ചാൽ മതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.