'ചാലക്കുടി നഗരസഭക്ക് പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണം'

ചാലക്കുടി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രളയക്കെടുതി അനുഭവിച്ച നഗരസഭ എന്ന നിലയിൽ ചാലക്കുടിക്ക് പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് നഗരസഭ യോഗത്തിൽ ആവശ്യം. നഗരസഭ കെട്ടിടങ്ങളിൽ വെള്ളം കയറി നാശനഷ്ടം അനുഭവിക്കുന്ന വ്യാപാരികൾക്ക് മൂന്ന് മാസത്തെ വാടകയിൽ ഇളവ് അനുവദിക്കാൻ ചാലക്കുടി നഗരസഭ യോഗം തീരുമാനിച്ചു. ചെയർപേഴ്സൻ ജയന്തി പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. പ്രളയദുരിതം അനുഭവിക്കുന്ന എല്ലാ വീട്ടുകാർക്കും കിറ്റുകൾ നൽകും. കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന വീട്ടുകാർക്ക് ശുദ്ധജല വിതരണം നടത്തും. വെള്ളപ്പൊക്കത്തെത്തുടർന്ന് ബലക്ഷയം അനുഭവപ്പെടുന്ന വീടുകൾ പരിശോധന നടത്തും. അതിനായി മറ്റ് പഞ്ചായത്തുകളിലെ എൻജിനീയർമാരുടെ സേവനം പ്രയോജനപ്പെടുത്തും. കെടുതി അനുഭവിക്കുന്നവർക്ക് വേണ്ടി ചാലക്കുടി നഗരസഭയിൽ ദുരിതാശ്വാസ ക്യാമ്പ് തുടരുന്നുണ്ട്. നഷ്ടപരിഹാരത്തിനായി വിവിധ സർവേകളും നടക്കുന്നുണ്ട്. വീടുകളിൽ സംഭവിച്ച വസ്തുവകകളുടെ നാശവും ഈ കണക്കെടുപ്പിൽ ഉൾപ്പെടുന്നു. സ്ഥിരംസമിതി അധ്യക്ഷൻ പി.എം. ശ്രീധരൻ നഗരസഭയിലെ ദുരിതാശ്വാസ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു. വെള്ളം ഉയർന്ന ദിവസങ്ങളിലെ ജീവൻ രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് നഗരസഭ യോഗത്തിൽ വികാരഭരിതമായാണ് സംസാരിച്ചത്. ദുരന്തമുഖത്ത് മത്സ്യത്തൊഴിലാളികളുടെ സേവനത്തിന് പ്രത്യേകം നന്ദി പറഞ്ഞു. വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറമ്പിൽ, വി.ഒ. പൈലപ്പൻ, കെ.വി. പോൾ, യു.വി. മാർട്ടിൻ , ജിജൻ മത്തായി, വി.ജെ. ജോജി, കെ.എം. ഹരി നാരായണൻ, എം.പി. ഭാസ്കരൻ , സുമ ബൈജു, ഷിബു വാലപ്പൻ, ആലീസ് ഷിബു, ജിയോ കിഴക്കുംതല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.