പലിശ രഹിത വായ്പയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയ ആൾ അറസ്​റ്റിൽ

പുന്നയൂര്‍ക്കുളം: പലിശയില്ലാതെ വായ്പ എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആധാരം കൈക്കലാക്കി ലക്ഷങ്ങള്‍ തട്ടിയയാൾ അറസ്റ്റിൽ. ഗുരുവായൂര്‍ എളവള്ളി അമ്പലത്ത് വീട്ടില്‍ ഹംസയെയാണ് (50) വടക്കേകാട് എസ്‌.ഐ കെ. പ്രദീപ് കുമാര്‍, പി.എ. ജോഷി, അനസ് എന്നിവരുടെ നേതൃത്വത്തിൽ തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അണ്ടത്തോട് ആലിയാമിൻറകത്ത് അഷ്‌റഫി​െൻറയും കുടുംബത്തി​െൻറയും ഉടമസ്ഥതയിലെ 90 സ​െൻറ് ഭൂമിയുടെ ആധാരമാണ് ഹംസ പണയപ്പെടുത്തിയത്. ഈ ആധാരത്തില്‍ ഇപ്പോള്‍ 70 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: അഷ്‌റഫ് ഹംസയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. അഷ്റഫിന് വീടു പണിക്കുവേണ്ടിയാണ് പലിശ ഇല്ലാതെ പണം എടുത്തു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിന് ആധാരം കൈക്കലാക്കി. ഈ ആധാരം 2015 ല്‍ തിരുവനന്തപുരം പാലോട് ബ്രാഞ്ച് കെ.എസ്.എഫ്.ഇയിൽ കുറിക്ക് പണയപ്പെടുത്തി ഹംസ 20 ലക്ഷം രൂപ വാങ്ങി. എന്നാൽ അഷ്‌റഫിന് പണം നല്‍കിയില്ല. പിന്നീട് അഷ്‌റഫ് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2017 സെപ്റ്റംബര്‍ മൂന്നിനകം ബാധ്യത അവസാനിപ്പിച്ച് ആധാരം നല്‍കാമെന്ന് ഹംസ കരാര്‍ ഒപ്പിട്ടു. സമയപരിധി കഴിഞ്ഞും പണം കിട്ടാത്തതിനെ തുടർന്ന് അഷ്റഫ് വീണ്ടും പൊലീസിനെ സമീപിച്ചു.ഹംസ ഇത്തരത്തില്‍ പല ഭാഗങ്ങളിലായി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മാസം മുമ്പ് വടക്കേകാട് സ്വദേശിയായ പ്രമുഖ ഗള്‍ഫ് വ്യവസായിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയതായി വടക്കേകാട് സ്റ്റേഷനില്‍ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ ഹംസയെ റിമാന്‍ഡ് ചെയ്തു. നവജാത ശിശുവി​െൻറ മരണം: മുങ്ങിയ യുവതി പിടിയിൽ കുന്നംകുളം: നവജാത ശിശുവിനെ മരിച്ച നിലയിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവതി പിടിയിൽ. അഞ്ഞൂർകുന്ന് പാക്കത്ത് വീട്ടിൽ രതിയെയാണ് (35) എസ്.ഐ യു.കെ. ഷാജഹാൻ, എ.എസ്.ഐ ജോർജ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാതിരുന്നതോടെ വാറൻറ് പുറപ്പെടുവിക്കുകയായിരുന്നു. കുന്നംകുളം അടുപ്പൂട്ടി കുന്നിലാണ് ഇപ്പോൾ താമസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.