ഗുരുവായൂര്‍: പ്രളയ ദുരിതാശ്വാസത്തിെൻറ മറവില്‍ അംഗന്‍വാടികളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തട്ടിയതായി ആരോപണം. പഴയ നഗരസഭ പ്രദേശത്തെ ഏഴ് അംഗന്‍വാടികളില്‍ നിന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ഒത്താശയോടെയാണ് ഭക്ഷ്യവസ്തുക്കള്‍ തട്ടിയതെന്ന് മുന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ കൗണ്‍സിലര്‍ സുരേഷ് വാര്യര്‍ ആരോപിച്ചു. നഗരസഭയിലുണ്ടായിരുന്ന 13 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരിടത്തും അംഗന്‍വാടികളിലെ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസുകാരുടെ നേതൃത്വത്തില്‍ അംഗന്‍വാടി അധ്യാപികമാരെ ഭീഷണിപ്പെടുത്തി തട്ടിയ 130 കിലോ അരി, 213 കിലോ ഗോതമ്പ്, 72കിലോ പയര്‍, 22 കിലോ ശര്‍ക്കര, രണ്ട് പാക്കറ്റ് വെളിച്ചെണ്ണ എന്നിവ ഒരു ക്യാമ്പിലും എത്തിച്ചിട്ടില്ല. നഗരസഭ അധികൃതരോ,റവന്യൂ ഉദ്യോഗസ്ഥരോ അറിയാതെയാണ് അംഗന്‍വാടികളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ എടുത്തത്. തട്ടിയെടുത്തവരുടെ പേരുകള്‍ അംഗന്‍വാടി അധ്യാപികമാര്‍ നഗരസഭാധ്യക്ഷയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിനിടെ ഭക്ഷ്യവസ്തുക്കള്‍ തട്ടിയെടുത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സുരേഷ് വാര്യര്‍ ആവശ്യപ്പെട്ടു. സ്വജനപക്ഷപാതം നടത്തി സത്യപ്രതിജ്ഞ ലംഘനം നടത്തിയ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.