പാഠം ഒന്ന്​: സഹപാഠിക്ക്​ കാരുണ്യസ്പർശം

അന്തിക്കാട്: പ്രളയ ദുരിതത്തിൽ വീട് നഷ്ടപ്പെട്ട അന്തിക്കാട് ഹൈസ്കൂളിലെ 15 കുട്ടികൾക്കും പഠനോപകരണങ്ങൾ നഷ്ടപ്പെട്ട 100 വിദ്യാർഥികൾക്കും സഹപാഠികളുടെ കാരുണ്യസ്പർശം. അന്തിക്കാട് ഹൈസ്കൂൾ നടപ്പാക്കുന്ന 'സഹപാഠിക്കൊരു കൈതാങ്ങ്' പദ്ധതിയിലൂടെ 100 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷിബു കൊല്ലാറ അധ്യക്ഷത വഹിച്ചു. നല്ല പാഠം വിദ്യാർഥികൾ സമാഹരിച്ച തുകയും ആദിരൂപ, നീരജ, അനുപമ, അതുൽ എന്നീ വിദ്യാർഥികളുടെ സ്കോളർഷിപ് തുകയും ചടങ്ങിൽ പ്രസിഡൻറിന് കൈമാറി. പ്രധാനാധ്യാപിക വി.ആർ. ഷില്ലി സ്വാഗതവും എൻ.ആർ. പ്രിജി നന്ദിയും പറഞ്ഞു. പി.ടി.എ, എം.പി.ടി.എ ഭാരവാഹികളും പങ്കെടുത്തു. ദുരന്ത ബാധിതർക്ക് ഫ്ലാറ്റ് ഒരുക്കാൻ ഭൂമി നൽകി മുൻ പ്രസിഡൻറ് വാടാനപ്പള്ളി: പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് അന്തിയുറങ്ങാനായി ഫ്ലാറ്റ് ഒരുക്കാൻ ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻറി​െൻറ സഹായഹസ്തം. സി.പി.എം പ്രവർത്തകനായ കെ.വി. അശോകനാണ് ഹൈവേക്ക് സമീപം ലക്ഷങ്ങൾ വിലമതിക്കുന്ന പത്ത് സ​െൻറ് സൗജന്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. തിരുമംഗലത്തെ വീടിന് സമീപം ആകെയുള്ള 50 സ​െൻറിൽ നിന്ന് ഭൂമി കൈമാറാനുള്ള ആഗ്രഹം, പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച കൂടിയ പഞ്ചായത്ത് യോഗത്തിലാണ് അശോകൻ വെളിപ്പെടുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുള്ളി മധുരം നൽകിയാണ് അശോകനെ അനുമോദിച്ചത്. ഭരണ- പ്രതിപക്ഷ ഭേദമന്യേ അംഗങ്ങളും സെക്രട്ടറിയും അശോകനെ അനുമോദിച്ചു. മുഖ്യമന്ത്രിക്ക് നൽകുന്ന ഈ സ്ഥലം പഞ്ചായത്തിന് കൈമാറുന്ന പക്ഷം ജനകീയ പങ്കാളിത്തത്തോടെ ഫ്ലാറ്റ് നിർമിക്കാം. വീട് തകർന്ന ഏഴ് കുടുംബങ്ങൾ കയറി ചെല്ലാൻ ഇടമില്ലാതെ ചേറ്റുവയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.