പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനായി സർക്കാറിന് നിവേദനം നൽകുമെന്ന് നഗരസഭ കൗൺസിൽ തീരുമാനിച്ചു വടക്കാഞ്ചേരി: ഉരുൾപൊട്ടലിൽ നശിച്ച കുറാഞ്ചേരി സെൻററിെൻറ നവീകരണ പദ്ധതികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാറിന് നിവേദനം നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വടക്കാഞ്ചേരി പുഴയിലെ കുമ്മായ ചിറക്കുണ്ടായ നാശനഷ്ടങ്ങൾക്ക് ഇറിഗേഷൻ വകുപ്പിന് കത്ത് നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകാനും തീരുമാനിച്ചു. കൗൺസിലർമാരുടെ ഒരു മാസത്തെ ഓണറേറിയവും, ജീവനക്കാർ നേരത്തെ തീരുമാനിച്ച ഒരു മാസത്തെ ശമ്പളവും 380 ഓളം അയൽകൂട്ടങ്ങളിൽ നിന്ന് 2.08 ലക്ഷം രൂപയും സമാഹരിച്ച് നൽകിയിരുന്നു. നഗരസഭയുടെ 2018-19 പദ്ധതിയിൽപെട്ടതും, കാലവർഷക്കെടുതിയിൽ തകർന്നതുമായ 3.33 കോടിയുടെ 113 വർക്കുകൾ ടെൻഡർ ചെയ്യാനും യോഗം തീരുമാനിച്ചു. കുറാഞ്ചേരി ജങ്ഷെൻറ തൊട്ടടുത്ത തെനം പറമ്പ് പട്ടികജാതി കോളനിയിൽ 50 വർഷത്തിലധികമായി താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകാനും യോഗം തീരുമാനിച്ചു. ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ. പ്രമോദ്കുമാർ, എം.ആർ. സോമനാരായണൻ, ലൈല നസീർ, ജയപ്രീത മോഹൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.