പീച്ചിയിലെ വൈദ്യുതോൽപാദനം നിർത്തിവെക്കണമെന്ന് വാട്ടർ അതോറിറ്റി തങ്ങളുടെ കുഴപ്പമല്ലെന്ന് കെ.എസ്.ഇ.ബി എക്സി.എൻജിനീയറെ കോൺഗ്രസ് ഉപരോധിച്ചു തൃശൂർ: പീച്ചിയിൽ നിന്നും വിതരണം ചെയ്യുന്ന കുടിവെള്ളം കലങ്ങിമറിഞ്ഞ് വരുന്ന വിഷയത്തിൽ പരസ്പരം പഴിചാരി വാട്ടർ അതോറിറ്റിയും കെ.എസ്.ഇ.ബിയും. പീച്ചിയിലെ വൈദ്യുതോൽപാദനം നിർത്തി വെക്കാൻ ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി നൽകിയ കത്തിന്, തങ്ങളുടെ കുഴപ്പം കൊണ്ടല്ല കലങ്ങിയ വെള്ളം വരുന്നതെന്നും, പ്രവർത്തനം നിർത്തിവെക്കാനാവില്ലെന്നും അറിയിച്ച് കെ.എസ്.ഇ.ബിക്ക് മറുപടി നൽകി. എന്നാൽ ഇൗ വാദം വാട്ടർ അതോറിറ്റി തള്ളി. രണ്ടു മാസമായി പീച്ചിയിൽ നിന്നും പമ്പു ചെയ്യുന്നത് കലക്കവെള്ളമാണ്. ഇത് കെ.എസ്.ഇ.ബിയുടെ ടർബൈനുകൾ െവള്ളത്തിനടിയിൽ പ്രവർത്തിക്കുന്നതു കൊണ്ടാണെന്ന പരാതി ഉയർന്നു. ഇതേത്തുടർന്നായിരുന്നു പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയത്. കെ.എസ്.ഇ.ബിയുടെയും വാട്ടർ അതോറിറ്റിയുടെയും പൈപ്പുകൾ ഒരേ നിലയിൽ ടർബൈൻ പ്രവർത്തിപ്പിക്കുന്നതിനാലാണ് വെള്ളം ഇളകി മറിഞ്ഞ് കലങ്ങുന്നത്. നാല് ദിവസം പ്രവർത്തിപ്പിക്കാതിരുന്നാൽ ചെളി അടിയുമെന്നും വെള്ളം പൂർണ ശുദ്ധമായി ലഭിക്കുമെന്നുമാണ് വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നത്. പ്രളയജലം കയറി കിണറുകൾ മലിനപ്പെട്ടതിനാൽ കുടിവെള്ളമില്ലാെത ജനം ദുരിതമനുഭവിക്കുകയാണ്. ഇതിനിടെ കോർപറേഷൻ കൗൺസിലർ ജോൺ ഡാനിയേലിെൻറ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റി എക്സി.എൻജിനീയറെ ഉപരോധിച്ചു. പൈപ്പ് വെള്ളം ക്യാനിൽ ശേഖരിച്ച് ചെമ്പുക്കാവിലെ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് ഓഫിസർ പൗളി പീറ്ററുടെ മുന്നിൽ എത്തിച്ചായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.