വടക്കാഞ്ചേരി: സങ്കടക്കടൽ നീന്തി സ്കൂൾ അങ്കണത്തിൽ എത്തിയ സഹോദരങ്ങളെ വിദ്യാർഥികളും അധ്യാപകരും സ്നേഹവാത്സല്യം കൊണ്ട് മൂടി. പ്രളയ താണ്ഡവത്തിൽ ഉരുൾെപാട്ടി കണ്ണീർ കടലായ കുറാഞ്ചേരി ദുരന്തത്തിൽ നിന്ന് അത്ഭുതമായി രക്ഷപ്പെട്ട സഹോദരങ്ങളായ ജോഷ്വലും കാതറിനും അതിജീവനത്തിെൻറ പര്യവസാനം, പിതാവ് പാറേക്കാട്ടിൽ സജിയുടെ കരം പിടിച്ചാണ് വടക്കാഞ്ചേരി ക്ലേലിയ സ്കൂളിൽ എത്തിയത്. മൂവരെയും ആനന്ദാശ്രുക്കൾ പൊഴിച്ചാണ് സഹപാഠികൾ വരവേറ്റത്. ജോഷ്വൽ ഈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നെങ്കിലും കാതറിന് ക്ലേലിയ സ്കൂൾ പുതു അനുഭവമാണ്. കാതറിൻ ഒന്നാം ക്ലാസിലേക്കാണ് എത്തിയത്. ദുരന്തത്തിലകപ്പെട്ട സഹോദരി എയ്ഞ്ചലിനോടൊപ്പം കാതറിൻ തൃശൂർ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം. എയ്ഞ്ചലിെൻറ ദാരുണ വിയോഗം കാതറിനെ മാനസിക പിരിമുറുക്കത്തിലാക്കിയിരുന്നു. ക്ലേലിയ സ്കൂളിലെ പ്രധാനാധ്യാപികയും, സഹപ്രവർത്തകരും കുട്ടികളെ സന്ദർശിച്ച് കാതറിനെയും സ്കൂളിൽ ചേർക്കാൻ ബന്ധുക്കളോട് അഭ്യർഥിച്ചു. കുട്ടികളുടെ പഠനത്തിനാവശ്യമായ ബാഗ്, കുട, യൂനിഫോം, പുസ്തകങ്ങൾ എല്ലാം സ്കൂൾ അധികൃതർ ഒരുക്കി വെച്ചിരുന്നു. ഓണ പരീക്ഷയുടെ തയ്യാറെടുപ്പിൽ എയ്ഞ്ചൽ, തന്നെ പുലർച്ചെ പഠിക്കാനായി വിളിച്ചുണർത്തണമെന്ന് പറഞ്ഞത്, പിതാവ് സജിയുടെ മനസ്സിൽ വിങ്ങലായി നീറുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.