തൃശൂർ: സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ റിസർവ് ബാങ്കിലെ ഒാഫിസർമാരും ജീവനക്കാരും കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. കൂട്ട അവധി സമരം േകരളത്തിൽ ദുരിതാശ്വാസ സഹായ വിതരണത്തെ ബാധിച്ചേക്കും. അതേസമയം, സെപ്റ്റംബർ ആദ്യ വാരം തുടർച്ചയായി ബാങ്കുകൾക്ക് അവധിയാണെന്ന പ്രചാരണം വ്യാജമാണെന്ന് ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. റിസർവ് ബാങ്കിലെ ഒാഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഏകോപന സമിതിയായ യുൈനറ്റഡ് ഫോറം ആണ് രണ്ടു ദിവസത്തെ കൂട്ട അവധി സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇൗ ദിവസങ്ങളിലേക്ക് ബാങ്കുകൾക്ക് പണം കരുതി വെക്കാമെങ്കിലും എൻ.ഇ.എഫ്.ടി (നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), ആർ.ടി.ജി.എസ് (റിയൽ ടൈം േഗ്രാസ് സെറ്റിൽമെൻറ്) എന്നീ ഇലക്ട്രോണിക് ധന വിനിമയ ഇടപാടുകളെ ബാധിക്കും. റിസർവ് ബാങ്കും ബാങ്കുകളുമായി ബന്ധപ്പെട്ട് നടത്തുന്ന ധന വിനിമയമാണിവ. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിൽ അധികവും ഇലക്ട്രോണിക് രൂപത്തിലാണ് വിനിമയം ചെയ്യുന്നതെന്നതിനാൽ കൂട്ട അവധി ഇവിടെയായിരിക്കും ദോഷകരമായി ബാധിക്കുക. പെൻഷൻ പരിഷ്കരണം, പെൻഷൻ ഒാപ്ഷൻ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവധി സമരം. ആർ.ബി.െഎയിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്ക വിഷയമാണിത്. ആർ.ബി.െഎ ഗവർണറും ഡയറക്ടർ ബോർഡും ജീവനക്കാരുടെ ആവശ്യം അംഗീകരിക്കണമെന്ന പക്ഷത്താണെങ്കിലും കേന്ദ്ര സർക്കാർ ശക്തമായി എതിർക്കുകയാണ്. ആവശ്യം അംഗീകരിച്ചാൽ വലിയ ബാധ്യത വരുമെന്നാണ് കേന്ദ്ര സർക്കാറിെൻറ വാദം. എന്നാൽ, മറ്റു വിഭാഗങ്ങൾക്ക് പെൻഷനും ശമ്പളവും പരിഷ്കരിക്കുേമ്പാൾ ഇല്ലാത്ത തർക്കമാണ് തങ്ങളുടെ കാര്യത്തിൽ കേന്ദ്രം ഉയർത്തുന്നതെന്നും പെൻഷൻ കോർപസ് ഫണ്ടിൽ 16,000 കോടി രൂപയുള്ള ആർ.ബി.െഎ ജീവനക്കാർക്കു വേണ്ടി കേന്ദ്രം ചില്ലിക്കാശ് ചെലവഴിക്കേണ്ടെന്നുമാണ് യുൈനറ്റഡ് ഫോറം വാദിക്കുന്നത്. കഴിഞ്ഞ വർഷം സബോർഡിനേറ്റ് ലജിസ്ലേഷനുള്ള പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ജീവനക്കാരുടെ ആവശ്യം അംഗീകരിക്കണമെന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയെങ്കിലും തള്ളിയിരുന്നു. പിന്നീട് ആർ.ബി.െഎ ഗവർണർ ഉർജിത് പേട്ടലും കേന്ദ്രത്തിനു മുമ്പാകെ ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.