വയോധികയെ കൊലപ്പെടുത്തി കത്തിച്ച നിലയില്‍; 91 കാരൻ ഭര്‍ത്താവ് കസ്​റ്റഡിയില്‍

വെള്ളിക്കുളങ്ങര: മൂന്നുദിവസം മുമ്പ് കാണാതായ വയോധികയെ കൊലപ്പെടുത്തി വീടിനു സമീപം കത്തിച്ച നിലയില്‍ കണ്ടെത്തി. വെള്ളിക്കുളങ്ങര മുക്കാട്ടുകര വീട്ടില്‍ കൊച്ചുത്രേസ്യയാണ് (89) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 91വയസ്സുള്ള ഭര്‍ത്താവ് ചെറിയക്കുട്ടി പൊലീസ് കസ്റ്റഡിയിലായി. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു സൂചനയുണ്ട്. വെള്ളിക്കുളങ്ങര -ചാലക്കുടി റോഡിലെ കമലക്കട്ടിയിലുള്ള വീട്ടിലാണ് സംഭവം. വയോധികരായ ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊച്ചുത്രേസ്യയെ ഈ മാസം 27 മുതലാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിക്കുളങ്ങര െപാലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വീടി​െൻറ മുകള്‍ നിലയിലെ മുറിയില്‍ രക്തക്കറയും ചോരപ്പാടുള്ള കത്തിയും കണ്ടെടുത്തു. വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന് പിന്നിലെ ഷെഢിനു സമീപം കത്തിക്കുകയായിരുന്നെന്ന് സംശയിക്കുന്നു. മൃതദേഹം പൂര്‍ണമായി കത്തി. തലയോട്ടിയുടെ അവശിഷ്ടവും ഏതാനും എല്ലുകളും ചാരവും മാത്രമാണ് അവശേഷിക്കുന്നത്. ദമ്പതികൾ തമ്മില്‍ വഴക്കടിക്കാറുണ്ടെന്ന് സൂചനയുണ്ട്. എന്നാൽ ഇത്രയും പ്രായമുള്ള വ്യക്തിക്ക് ഒറ്റക്ക് ഇങ്ങനെയൊരു കൃത്യം നടത്താനാവുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. വയോധികയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ആറുപവ​െൻറ മാല പറമ്പില്‍ കുഴിച്ചിട്ടതായും ഇയാള്‍ പൊലീസിനോടു പറഞ്ഞു. വെള്ളിയാഴ്ച ഫോറന്‍സിക് വിദഗ്ധരെത്തി മൃതദേഹാവശിഷ്ടങ്ങൾ പരിശോധിക്കും. ജോസ്, ജോണ്‍സന്‍, ജെയ്‌സന്‍, ചുമ്മാര്‍, ജോബി, മോളി, ജെസി എന്നിവരാണ് മക്കള്‍. ഇവരോടൊപ്പം താമസിച്ചിരുന്ന ഇളയമകൻ ജോബി ഒരു മാസം മുമ്പാണ് പുതിയ വീടുവെച്ച് മാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.