അവശ്യ സർവിസിനായി തുറന്ന തുരങ്കപാത അടച്ചു

തൃശൂർ: പ്രളയത്തി​െൻറ പശ്ചാത്തലത്തിൽ അവശ്യ സർവിസിനായി തുറന്ന കുതിരാൻ തുരങ്കപാതയിലൂടെയുള്ള ഗതാഗതം നിർത്തി. മഴ പെയ്യുന്നതു മൂലം തുരങ്കമുഖത്ത് മണ്ണിടിയാൻ സാധ്യതയുള്ളതിനാലാണ് ഗതാഗതം നിർത്തുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള വാഹനങ്ങൾ സുഗമമായി കടന്നു പോകുന്നതിനായാണ് കുതിരാനിലെ തുരങ്കപാത 24 മുതൽ തുറന്നു നൽകിയത്. ആംബുലൻസ്, ഫയർഫോഴ്‌സ്, െപാലീസ്, ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധന സാമഗ്രികളായെത്തുന്ന വാഹനങ്ങൾ എന്നിവയാണ് കടത്തിവിട്ടിരുന്നത്. പൊലീസ് സുരക്ഷയോടുകൂടിയാണ് ഗതാഗതം അനുവദിച്ചത്. തുരങ്കമുഖത്ത് മണ്ണിടിയുന്ന സാഹചര്യം ഭീഷണിയായി മാറിയിരുന്നു. ഇടിഞ്ഞു വീണ മണ്ണ് തുരങ്കമുഖത്തു നിന്നും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇതിനിടെ തുരങ്ക നിർമാണം വീണ്ടും ഇഴയാൻ സാധ്യതയേറി. തുരങ്ക നിർമാണ കരാറുകാരായ മുംബൈയിലെ പ്രഗതി കമ്പനിക്ക് ദേശീയപാത നിർമാണ കരാറുകാരായ കെ.എം.സി 45 കോടി രൂപ ഇനിയും നൽകാനുണ്ട്. ഇക്കാര്യത്തിൽ തീരുമാനമാകാതെ നിർമാണം മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് തുരങ്ക നിർമാണ കരാറുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.