നന്തിക്കര സ്കൂളിൽ സാന്ത്വനവുമായി പൊലീസ് മേധാവി

ആമ്പല്ലൂര്‍: പ്രളയശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ നന്തിക്കര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപര്‍ക്കും സാന്ത്വനവുമായി ജില്ല പൊലീസ് മേധാവിയെത്തി. പ്രീപ്രൈമറി മുതല്‍ പ്ലസ്ടുവരെ 1800 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാലയത്തിലെ പകുതിയോളം അധ്യാപകരും വിദ്യാര്‍ഥികളും പ്രളയദുരിതബാധിതരായിരുന്നു. ഇക്കാര്യമറിഞ്ഞാണ് രാവിലെ അസംബ്ലിയെ അഭിസംബോധന ചെയ്യാനും ചില ക്ലാസുകള്‍ നേരില്‍ കാണാനുമാണ് ജില്ല പൊലീസ് സൂപ്രണ്ട് എം.കെ. പുഷ്‌കരന്‍ എത്തിയത്. പ്രധാനാധ്യാപകന്‍ കെ. രാജന്‍ ആമുഖപ്രഭാഷണം നടത്തിയ യോഗത്തില്‍ പ്രിന്‍സിപ്പല്‍ ആര്‍. രാജലക്ഷ്മി, പുതുക്കാട് സി.ഐ എസ്.പി. സുധീരന്‍, സ്റ്റാഫ് സെക്രട്ടറി ആര്‍. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.