കൊടുങ്ങല്ലൂർ: നഗരസഭയിൽ പ്രളയം ബാധിച്ച കുടുംബങ്ങൾക്ക് ലക്ഷ്മി ജ്വല്ലറിയുടെ സഹകരണത്തോടെ കിറ്റുകൾ വിതരണം ചെയ്തു. രൂക്ഷമായി പ്രളയം ബാധിച്ച 30 വാർഡുകളിലെ പതിനായിരത്തോളം കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ലക്ഷ്മി ജ്വല്ലറിയാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്. ലക്ഷ്മി ജ്വല്ലറി മാനേജിങ് ഡയറക്ടർ വി.ആർ. സജീവൻ നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രന് നൽകി ഉദ്ഘാടനം നിർവഹിച്ചു. വിഷ്ണുരാജ്, കെ.എസ്. കൈസാബ്, പ്രതിപക്ഷാംഗം വി.ജി. ഉണ്ണികൃഷ്ണൻ, പി.എൻ. രാമദാസ്, സി.കെ. രാമനാഥൻ, ശോഭ ജോഷി, തങ്കമണി സുബ്രഹ്മണ്യൻ, വി.എം. ജോണി, ഇ.ജെ. ഹീര, നഗരസഭ കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.