അന്നമനട: പഞ്ചായത്ത് മൈതാനത്തിൽ മാലിന്യം തള്ളിയത് പ്രതിഷേധത്തിനിടയാക്കി. ശുചീകരണത്തിെൻറ ഭാഗമായി കൊണ്ടുവന്ന മാലിന്യങ്ങളാണ് ഇവിടെ തള്ളിയത്. വെൽെഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് സഫർ മേത്തരുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ടെസി ടൈറ്റസ് ഇടപെട്ട് നടപടിയെടുക്കുമെന്ന് അറിയിച്ചതോടെയാണ് സമരക്കാർ പിരിഞ്ഞത്. ദുരിതാശ്വാസ പ്രവർത്തനം: എസ്.ഐക്ക് അനുമോദനം മാള: പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മാള എസ്.ഐ കെ.ഒ. പ്രദീപിനെ വി.ആർ. സുനിൽകുമാർ എം.എൽ.എ സ്റ്റേഷനിലെത്തി അനുമോദിച്ചു. മാള സി.ഐ കെ.കെ. ഭൂപേഷ് ഉൾപ്പെടെയുമുള്ളവർ വിശ്രമമില്ലാതെ ദുരന്തനിവാരണത്തിന് പരിശ്രമിച്ചതിെൻറ ഫലമായി ഒരുപാട് പേരുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചതായി എം.എൽ.എ പറഞ്ഞു. മാള സ്റ്റേഷനിലെ പൊലീസുകാരുടെ വീടുകളെയും പ്രളയക്കെടുതി ബാധിച്ചിരുെന്നങ്കിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഇവർ സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.