കൊടുങ്ങല്ലൂരിലെ വ്യാപാരമേഖലക്ക് നഷ്്ടം പത്തുകോടി

കൊടുങ്ങല്ലൂർ: പ്രളയജലം ഉയർന്ന് കൊടുങ്ങല്ലൂർ നഗരത്തിൽ വ്യാപാര മേഖലക്ക് നഷ്്ടമായത് പത്തുകോടി രൂപ. കോട്ടപ്പുറം മാർക്കറ്റിലും പരിസരത്തും പ്രാഥമിക നിഗമനമനുസരിച്ച് മൂന്ന് കോടി രൂപയിലേറെയാണ് നഷ്ടം കണക്കാക്കിയത്. അഴീക്കോട്, എസ്.എൻ.പുരം, മതിലകം ഭാഗങ്ങളിലും വ്യാപാര നഷ്ടമുണ്ടായി. കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്ത് മാത്രം 75 വ്യാപാര സ്ഥാപനങ്ങളാണ് നശിച്ചത്. ഇതിലേറെയും കിഴക്കേനട മുതൽ പുല്ലൂറ്റ് പാലം വരെയുള്ള സ്ഥാപനങ്ങളാണ്. വെള്ളം കയറിയതിന് പുറമെ വാഹനം ഒാടിയത് വഴിയും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഉഴുവത്ത് കടവ്, ശൃംഗപുരം തുടങ്ങിയ സ്ഥലങ്ങളിലെ കച്ചവട സ്ഥാപനങ്ങളും നാശത്തിനിരയായി. കടകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നശിച്ചു. നടുമുറി രാജീവി​െൻറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനാണ് വലിയ നഷ്ടം ഉണ്ടായത്. ഏകദേശം ഒന്നരേക്കാടിയുടെ ഭഷ്യവസ്തുക്കൾ നശിച്ചതായി കൊടുങ്ങല്ലൂർ മർച്ചൻറ് അസോസിയേഷൻ ജന. സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ചൂണ്ടിക്കാട്ടി. കാവിൽ കടവിൽ ഫർണിച്ചർ സ്ഥാപനം, ത്രിവേണി, മണ്ണാന്തറ, നന്ദന തുടങ്ങി പല സ്ഥാപനങ്ങൾക്കും വലിയ നഷ്ടം ഉണ്ടായതായി വിനോദ്കുമാർ പറഞ്ഞു. കോട്ടപ്പുറം മാർക്കറ്റിൽ ചെറുതും വലുതുമായ 20 കച്ചവട സ്ഥാപനങ്ങളാണ് നശിച്ചത്. മനക്കൽ സ്്റ്റോഴ്സ് ഉൾപ്പെടെ ഏതാനും സ്ഥാപനങ്ങൾക്ക് വലിയ നഷ്ടം സംഭവിച്ചു. നഷ്ടം കണക്കാക്കിവരികയാെണന്ന് മർച്ചൻറ് അസോസിയേഷൻ ഭാരവാഹി അബ്ദുൽ ഖയ്യൂം പറഞ്ഞു. ഇതിനിടെ മെഡികെയർ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ദുരിത ബാധിതരായ 67 കുടുംബങ്ങൾക്ക് വീടുകളിലേക്ക് തിരിച്ചപ്പോൾ 700 രൂപയുടെ ഭക്ഷ്യക്കിറ്റും, 5000 രൂപയും അസോസിയേഷൻ നൽകിയതായി അദ്ദേഹം പറഞ്ഞു. ലോകമലേശ്വരം ഭാഗത്ത് സിവിൽ സപ്ലൈസി​െൻറ ഗോഡൗണിൽ വെള്ളം കയറിയതോടെ 1400 ചാക്ക് ഭക്ഷ്യധാന്യങ്ങളും നശിച്ചവയിൽ ഉൾപ്പെടുന്നു. പെരിഞ്ഞനത്ത് ഛന്ദസ് ഫുഡ് പ്രൊഡക്ട്സ് എന്ന സ്ഥാപനം പ്രളയത്തിൽ മുങ്ങി 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇൗ പഞ്ചായത്തിൽ വേറെയും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. എടത്തിരുത്തി പഞ്ചായത്തിലും നഷ്ടമേറെയാണ്. നഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങളിലേറെയും വിവിധ രീതിയിലുള്ള കടബാധ്യതകളുള്ളവയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.