തൃശൂർ: തൃശൂരിെൻറ ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി ആഘോഷം ഇല്ലെങ്കിലും, പുലികൾ നഗരത്തിലിറങ്ങും. പ്രളയക്കെടുതിയിൽ ദുരിതത്തിലായവരെ സഹായിക്കാൻ ആഘോഷങ്ങളൊഴിവാക്കി എല്ലാവരും ഒത്തു ചേർന്നപ്പോൾ പുലിക്കളിയും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പുലിക്കളി പ്രേമികളുടെ ആവശ്യമനുസരിച്ചാണ് 'ചടങ്ങ് പുലിക്കളി' മാത്രം നടത്താൻ തീരുമാനമായത്. 11 പുലികളും 11 മേളക്കാരുമാണ് പങ്കെടുക്കുക. വൈകീട്ട് അഞ്ചിന് നടുവിലാലില്‍നിന്ന് ആരംഭിച്ച് നടുവിലാലില്‍ തന്നെ പുലിക്കളി പ്രേമി സംഘത്തിെൻറ നേതൃത്വത്തിലുള്ള പുലിക്കളി സമാപിക്കും. ഇതോടൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ബോധവത്കരണവും നവകേരള നിർമിതിക്ക് വേണ്ടിയുള്ള സഹായഭ്യർഥനയും പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.