ആമ്പല്ലൂര്‍: പ്രളയത്തെതുടര്‍ന്ന് തുടര്‍ന്ന് നിര്‍ത്തിയ പാലിയേക്കരയിലെ ടോള്‍ പിരിവ് ആഗസ്റ്റ് 31ന് പുനരാരംഭിക്കും. ദുരിതാശ്വാസ വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ടോള്‍ പിരിവ് നിര്‍ത്തിയത്. 26ന് പുനരാരംഭിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും 30വരെ പിരിവ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ടോള്‍ പ്ലാസയുടെ ടണലില്‍ വെള്ളം കയറി ഉപകരണങ്ങള്‍ നശിച്ചതിനാല്‍ തൽക്കാലിക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് പിരിവ് ആരംഭിക്കുന്നത്. പൂര്‍ണമായ രീതിയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാൻ ഒന്നര മാസം വേണ്ടിവരും. മഴക്കെടുതിയില്‍ തകര്‍ന്ന ദേശീയപാതയില്‍ ടാറിങ് ആരംഭിച്ചു. പ്രധാന പാതയിലെ തകരാര്‍ പരിഹരിച്ച ശേഷം മാത്രമാണ് സര്‍വിസ് റോഡുകള്‍ ടാറിങ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.