ഇരിങ്ങാലക്കുട: ഒരാഴ്ചയായി പ്രളയം മൂലം വെള്ളത്തിൽ മുങ്ങി കിടന്ന പൂമംഗലം പഞ്ചായത്തിലെ പായമ്മൽ മണ്ണാന്തറ സജീവൻറ വീട് തിരുവോണ ദിവസം പൂർണമായി തകർന്നു. പഴയ ഓടിട്ട വീടായിരുന്നു. ചുമരുകൾ വെള്ളത്തിൽ കുതിർന്ന് തകർന്നു വീഴുകയായിരുന്നു. ഈ അവസ്ഥയിലുള്ള നൂറിലധികം വീടുകളാണ് പൂമംഗലം പഞ്ചായത്തിലെ വെള്ളം കയറിയ ഭാഗങ്ങളിൽ ഉള്ളത്. വീടുകൾ തകർച്ചാ ഭീഷണിയിലായത് പ്രദേശത്ത് ആശങ്ക വർധിപ്പിക്കുന്നു. വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി സെൻറ് തോമസ് കത്തീഡ്രൽ ഇരിങ്ങാലക്കുട: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മുരിയാട് പഞ്ചായത്ത് ആൽചിറപ്പാടം മാപ്രാണത്തുകാരൻ റീത്ത പൈലന് കത്തീഡ്രൽ ഇടവക സമൂഹം പുതിയ ഭവനം പണിത് നൽകും. തറക്കല്ലിടൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ആൻറൂ ആലപ്പാടൻ, കത്തീഡ്രൽ ട്രസ്്റ്റിമാരായ വി.സി. വർഗീസ്, ജോണി പോഴോലിപറമ്പിൽ, ജെയ്സൺ കരപറമ്പിൽ, ആൻറൂ ആലേങ്ങാടൻ, പാദുവ യൂനിറ്റ് പ്രസിഡൻറ് തോമസ് തൊകലത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.