പ്രചര പ്രളയ ദുരിതബാധിതര്‍ക്ക് ചാവക്കാട് ടൗണ്‍ കേന്ദ്രീകരിച്ച് 10 ലക്ഷം രൂപയുടെ ആശ്വാസ ​പ്രവര്‍ത്തനങ്ങള്‍

ചാവക്കാട്: ദുരിത ബാധിതര്‍ക്ക് ചാവക്കാട് ടൗണ്‍ കേന്ദ്രീകരിച്ച് 10 ലക്ഷം രൂപയുടെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രചര ട്രസ്റ്റ് ട്രഷറര്‍ അബ്ദുല്‍ ജാഫര്‍, കോഒാഡിനേറ്റര്‍ പി.കെ. ഇഖ്ബാല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് നഗരസഭയുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുക. 500 ഓളം കുടുംബങ്ങള്‍ക്ക് പ്രചരയുടെ പ്രവര്‍ത്തനം ആശ്വാസമേകും. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്കും ക്യാമ്പില്‍ നിന്ന് മടങ്ങിയവര്‍ക്കും ആശ്വാസം നല്‍കുന്നതാണ് പദ്ധതി. നഗരത്തിലെ 200 വീടുകള്‍ വൃത്തിയാക്കി താമസയോഗ്യമാക്കുന്നതിന് നഗരസഭയുമായി കൈകോര്‍ക്കും. നഗരസഭയുടെ കീഴിലുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രചര കള്‍ചറല്‍ ട്രസ്റ്റ് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിവന്നിരുന്നത്. ചൊവ്വാഴ്ച ജൂബിലി മിഷന്‍ ആശുപത്രിയുടെ സഹകരണത്തോടെ തെക്കഞ്ചേരി സപ്ലൈകോ പരിസരത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. ഫോൺ: 94471 08990, 99475 01313 പുഞ്ചിരി ലോട്ടറി, ഭാവന മെഡിക്കല്‍സ് എന്നിവിടങ്ങളിലും പേര് രജിസ്റ്റര്‍ ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.