തൃശൂർ: പ്രളയത്തെ തുടർന്ന് പെരിങ്ങൽകുത്ത് ഡാമിൽ അടിഞ്ഞ മരങ്ങളും മുളകളും മാറ്റാൻ ചുരുങ്ങിയത് 15 ദിവസമെങ്കിലും വേണ്ടിവരും. ബേപ്പൂരിൽ നിന്നെത്തിയ ഖലാസികളാണ് ഇത് വ്യക്തമാക്കിയത്. അതോടെ അധികൃതർക്കിത് കടുത്ത തലവേദനയായി. ഡാമിെൻറ മുകളിലും ആറു ഷട്ടറുകളിലുമായി നിരവധി കൂറ്റൻ മരങ്ങളാണ് അടിഞ്ഞത്. രണ്ട് മീറ്റർ വ്യാസമുള്ള 15 മരങ്ങളാണ് ഡാമിെൻറ മുകളിൽ ഇപ്പോൾ കിടക്കുന്നത്. ഷട്ടറുകളിൽ തടഞ്ഞു നിൽക്കുന്നവക്ക് നാല് മുതൽ ആറ് മീറ്റർ വരെ വ്യാസമുണ്ട്. മുളകൾ ഇതിനു പുറമെയാണ്. മരങ്ങൾ നീക്കാൻ എട്ട് ലക്ഷം രൂപയാണ് ഖലാസികൾ ആവശ്യപ്പെട്ടത്. തുകയുടെ കാര്യത്തിൽ തീരുമാനമായില്ല. തുടർന്ന് മറ്റൊരു ഖലാസി സംഘത്തെ അധികൃതർ സമീപിച്ചു. വെള്ളിയാഴ്ച്ച എത്തിയ ഇൗ സംഘമാണ് മരങ്ങളും മുളകളും മാറ്റാൻ 15 ദിവസമെങ്കിലും വേണ്ടിവരുമെന്ന് അറിയിച്ചത്. എത്ര െചലവ് വരുമെന്ന് അറിയിക്കാമെന്ന് പറഞ്ഞ് അവർ മടങ്ങി. മരങ്ങൾ മാറ്റിയാലേ ഡാമിനും ഷട്ടറുകൾക്കും എത്ര കേടുപാടുണ്ടായിട്ടുണ്ടെന്ന് പരിശോധിക്കാനാവൂ. ഷട്ടറുകൾ തുറന്നിരിക്കെയാണ് ആഗസ്റ്റ് 16ന് ക്രമാതീതമായി വെള്ളമുയർന്നതും മരങ്ങൾ വന്നടിഞ്ഞതും. ശേഷം ഇതുവരെ ഷട്ടർ അടക്കാനായിട്ടില്ല. ഷട്ടറുകളിൽ മരങ്ങൾകുരുങ്ങി കിടക്കുകയാണ്. 60 കുതിരശക്തിയുള്ള 11 മോേട്ടാറുകൾ ഉപയോഗിച്ചാണ് ഷട്ടറുകൾ തുറക്കുകയും അടക്കുകയും ചെയ്യുന്നത്. ഇവക്കുണ്ടായ കേടിെൻറ ആഴം മനസ്സിലാക്കണമെങ്കിലും മരങ്ങൾ മാറ്റണം. നിലവിൽ ഡാമുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.