മാള: പ്രളയ ബാധിതരായ മാളയിലെ വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂനിറ്റ് അഞ്ച് ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തു.ഏകോപന സമിതി ജില്ല ജന. സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, കൊടുങ്ങല്ലൂർ മണ്ഡലം ജന. കൺവീനർ കെ.ഐ. നജാഹ്, മണ്ഡലം ട്രഷറർ കെ.ജെ. ശ്രീജിത്ത്, യൂനിറ്റ് പ്രസിഡൻറ് പി.ടി. പാപ്പച്ചൻ, സെക്രട്ടറി ആരിഫ് കോറോത്ത് എന്നിവർ സംസാരിച്ചു. തകർന്ന വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. വ്യാപാരികൾക്കുണ്ടായ നാശ നഷ്്ടം നികത്തുന്നതിന് വേണ്ട ഇടപെടലുകൾ ജില്ല തലത്തിലും സംസ്ഥാന തലത്തിലും ഉടനടി കൈക്കൊള്ളുമെന്ന് ജന.സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.