കിറ്റുകൾ വിതരണം ചെയ്​തു

തൃശൂർ: കേരള പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും തിരികെ വീടുകളിൽ എത്തിയ നൂറോളം കുടുംബങ്ങൾക്ക് അവശ്യ വസ്തുക്കളും വസ്ത്രങ്ങളും പായസവും അടങ്ങിയ . തൃശൂർ സിറ്റി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേയും യൂനിറ്റുകളിലേയും പൊലീസുേദ്യാഗസ്ഥർ ശേഖരിച്ച വിഭവങ്ങളാണ് കിറ്റുകളിലാക്കി പൊലീസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ വിതരണം ചെയ്തത്. സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര, എ.സി.പിമാരായ വി.കെ. രാജു, ബാബു കെ. തോമസ്, പൊലീസ് അസോസിയേഷൻ സെക്രട്ടറി ബിനു ഡേവിസ് ജില്ല പ്രസിഡൻറ് മധുസൂദനൻ, ട്രഷറർ പി.കെ. കരുണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.