വടക്കാഞ്ചേരി: നഗരസഭ യോഗത്തിൽനിന്ന് മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടതായി പരാതി. ദുരന്തനിവാരണവും ശുചീകരണവും ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽനിന്നാണ് ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് മാധ്യമപ്രവർത്തകരെ അകാരണമായി ഇറക്കി വിട്ടത്. ഇത് തെൻറ അധികാരപരിധിയിൽ വരുന്ന സ്ഥലമാണെന്നും അനുവാദമില്ലാതെ യോഗത്തിൽ പ്രവേശിക്കരുതെന്നും ചെയർപേഴ്സൻ ആക്രോശിച്ചെന്നാണ് പരാതി. നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു. മാധ്യമപ്രവർത്തകർ നഗരസഭക്ക് മുന്നിൽ പ്രതിഷേധ യോഗം നടത്തി. വി. മുരളി, ശശികുമാർ കൊടക്കാടത്ത്, മണികണ്ഠൻ, അജീഷ് കർക്കിടകത്ത്, വി.ജെ. ബെന്നി എന്നിവർ സംസാരിച്ചു. പ്രതിഷേധവുമായി രംഗത്തെത്തിയ മാധ്യമപ്രവർത്തകരെ വൈസ് ചെയർമാൻ അനൂപ് കിഷോർ ചർച്ചക്ക് വിളിക്കുകയും ചെയർപേഴ്സെൻറ ഭാഗത്തുനിന്നുണ്ടായ നടപടി വേദനാജനകമാണെന്ന് അറിയിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.