പെരുമ്പിലാവ്: ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ നേതാക്കളും പ്രവർത്തകരും കടവല്ലൂരിലെ കൊരട്ടിക്കരയിലും കാട്ടകാമ്പാലിലെ പഴഞ്ഞി സ്കൂൾ, കാട്ടകാമ്പാൽ ഇ.എം.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. പെരുമ്പിലാവ്: വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കൊരട്ടിക്കര എൽ.പി സ്കൂൾ ദുരിതാശ്വാസ ക്യാമ്പിലെ 44 ഒാളം പേർക്ക് കിടക്കാൻ പായയും പ്രാതലിന് നൽകാൻ നേന്ത്രക്കുലകളും നൽകി. ദുരിത ബാധിതർക്ക് കൈത്താങ്ങ് പെരുമ്പിലാവ്: അൻസാർ സ്കൂൾ ഓഫ് സ്പെഷൽ എജുക്കേഷനിലെ മാനസിക ശാരീരിക വൈകല്യമുള്ള വിദ്യാർഥികൾ അവരുടെ തൊഴിൽ പരിശീലനത്തിെൻറ ഭാഗമായി നിർമിച്ച സോപ്പ്, മെഴുകുതിരി, കുട, ഫിനോയിൽ, എൽ.ഇ.ഡി ബൾബ്, പേപ്പർ, പേന മുതലായവ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകി. അൻസാർ മെൻറൽ ഹെൽത്ത് ഡയറക്ടർ പ്രഫ. ഇ. മുഹമ്മദ്, അൻസാർ ഹോസ്പിറ്റൽ ഡെപ്യൂട്ടി ഡയറക്ടർ പി.എ. ഷെഹീദ്, പ്രിൻസിപ്പൽ ലത ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എ. കമറുദ്ദീൻ വിദ്യാർഥികളിൽ നിന്ന് സഹായം സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.